ന്യൂനപക്ഷവിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍വിദ്യാഭ്യാസത്തിനുശേഷം അനുയോജ്യമായ ഉന്നതപഠനാവസരങ്ങളും തൊഴിലും ഇനി എളുപ്പം കണ്ടെത്താം. ഇതിനായി 'പാസ്വേര്‍ഡ്' എന്നപേരില്‍ എല്ലാ ജില്ലകളിലും ന്യൂനപക്ഷക്ഷേമവകുപ്പ് സൗജന്യ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
രണ്ടുദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പില്‍ ഉന്നതവിദ്യാഭ്യാസരംഗത്തെയും കരിയര്‍രംഗത്തെയും വിദഗ്ധര്‍ ക്ലാസുകളെടുക്കും. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് താമസവും ഭക്ഷണവുമെല്ലാം സൗജന്യമായിരിക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായാണ് ക്യാമ്പ്. ഹൈസ്‌കൂള്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. കഴിഞ്ഞ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെയാണ് പരിഗണിക്കുക. ഒരുക്യാമ്പില്‍ 100 വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാം. മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ജൈന്‍, സിക്ക്, ബുദ്ധമതം എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവരെയാണ് തിരഞ്ഞെടുക്കുക. ഇതില്‍ 30 ശതമാനം പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
ഓരോ ജില്ലകളിലെയും ജില്ലാ ഭരണകൂടത്തിനാണ് ക്യാമ്പ് സംഘടിപ്പിക്കാനുള്ള ചുമതല. ഓരോ ജില്ലയിലും പരമാവധി പത്ത് ക്യാമ്പുകള്‍ വീതം നടത്തും. ഡിസംബറിനകം എല്ലാ ജില്ലകളിലും ക്യാമ്പുകള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും റിസോഴ്‌സ് പേഴ്‌സണ്‍സിനുമുള്ള എല്ലാ ചെലവുകളും ന്യൂനപക്ഷക്ഷേമവകുപ്പ് വഹിക്കും.
മുസ്ലിം വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനസാധ്യതകളെയും ജോലിസാധ്യതകളെയുംകുറിച്ച് വേണ്ടത്ര അവബോധമില്ലെന്ന് വകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പദ്ധതി ആവിഷ്‌കരിച്ചത്
Courtesy.. Mathrubumi.
No comments:
Post a Comment